Advertisements
|
കോണ്‍ട്രാക്റ്റ് പോലും തന്നില്ല,ബ്രിട്ടനില്‍ കെയറര്‍ ജോലി കിട്ടാന്‍ ഏജന്‍റുമാര്‍ക്ക് പണം കൊടുത്ത മലയാളികളുടെ രോദനം വൈറല്‍
ജോസ് കുമ്പിളുവേലില്‍
ലണ്ടന്‍: യുകെ കെയര്‍ ഏജന്‍സികള്‍ കടക്കെണിയിലുള്ള വിദേശ ജോലിക്കാരെ ചൂഷണം ചെയ്യുന്നതായി പരക്കെ പരാതി ഉയര്‍ന്നപ്പോള്‍ ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പ0ത്രത്തില്‍ വന്ന സ്റേറാറിയാണ് ഈ എക്സ്ക്ളൂവിലെ സംഭം
യുകെ വിസ സമ്പ്രദായം കെയര്‍ വര്‍ക്കര്‍മാര്‍ക്കു മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്തെല്ലാം ?
വിസയും സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും കിട്ടാന്‍ മുന്‍കൂര്‍ പണം വാങ്ങും. പക്ഷേ, സ്ഥലത്തെത്തുമ്പോള്‍ ചിലപ്പോള്‍ ജോലി പോലും കാണില്ല.
കേരളത്തിലെ ഒരു ഗ്രാമത്തില്‍ കടത്തില്‍ മുങ്ങി ജീവിക്കുന്ന കാലത്താണ് നിരസിക്കാന്‍ തോന്നാത്ത ഒരു ജോലി വാഗ്ദാനം അഖില്‍ ജെന്നിക്കു കിട്ടുന്നത്. നഴ്സിങ് ബിരുദമുള്ളവര്‍ക്ക് യുകെയില്‍ നല്ല ശമ്പളത്തോടെ കെയര്‍ വര്‍ക്കറായി ജോലി കിട്ടുമെന്നായിരുന്നു ഷിന്‍റോ സെബാസ്ററ്യന്‍ എന്നയാള്‍ നല്‍കിയ വാഗ്ദാനം. തന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് അഖില്‍ ആ വാഗ്ദാനത്തില്‍ കണ്ടത്.
ഇമിഗ്രേഷന്‍ ഏജന്‍റ് എന്നു പരിചയപ്പെടുത്തിയ ഷിന്‍റോ ആവശ്യപ്പെട്ട പണം തന്‍റെ കുടുംബ സ്വത്ത് വിറ്റാണ് അഖില്‍ നല്‍കിയത്.
ബ്രിട്ടനിലെത്തിയപ്പോള്‍ മനസിലായി, അഖിലിനെ സ്പോണ്‍സര്‍ ചെയ്ത ബ്രിട്ടീഷ് കമ്പനിയില്‍ കെയര്‍ ജോലികളേയില്ല എന്നത്.
അഖിലിനെപ്പോലെ നിയമപരമായി ബ്രിട്ടനിലെത്തിയ പല വിദേശികളും ഇപ്പോള്‍ ഇതുപോലെ വാഗ്ദാനം ചെയ്യപ്പെട്ട ജോലി കിട്ടാതെ, കിട്ടിയ ജോലി ചെയ്തു ജീവിക്കാന്‍ ശ്രമിക്കുകയാണ്.ഇതിനിടെ നാടുകടത്തല്‍ ഭയന്ന് സ്പോണ്‍സറെ മാറ്റാതെയും, കടം വീട്ടാന്‍ മറ്റു വഴിയില്ലാത്തതിനാല്‍ നാട്ടിലേക്കു മടങ്ങാനാവാതെയും വിഷമിക്കുന്ന ഒട്ടനവധി മലയാളി ചെറുപ്പക്കാര്‍ ബ്രിട്ടനിലുണ്ട്.
ഫലപ്രദമാകാത്ത സര്‍ക്കാര്‍ നിയന്ത്രണം
കെയര്‍ വര്‍ക്കര്‍ വിസയില്‍ രാജ്യത്തു പ്രവേശിക്കാന്‍ സാധിക്കുന്ന വിദേശികളുടെ എണ്ണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇമിഗ്രേഷന്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാന്‍ ഇത് ഉപകരിക്കുന്നില്ല.
തൊഴില്‍ തട്ടിപ്പിനിരയായി ബ്രിട്ടനില്‍ തുടരുന്ന മലയാളികളടക്കം പല ഇന്ത്യക്കാരും ബ്രിട്ടനിലെ ബെനിഫിറ്റ് സംവിധാനങ്ങള്‍ക്കു പുറത്താണ്. സാമ്പത്തിക ഭദ്രതയില്ല, എങ്കിലും കടുത്ത സമ്മര്‍ദത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാണവര്‍.
സുഹൃത്തുക്കള്‍ വഴിയോ സമൂഹ മാധ്യമങ്ങള്‍ വഴിയോ പരിചയപ്പെടുന്ന ഇമിഗ്രേഷന്‍ ഏജന്‍റുമാരാണ് എല്ലാവരുടെയും കഥകളിലെ വില്ലന്‍മാര്‍. എട്ടു ലക്ഷം ഇരുപതു ലക്ഷം രൂപ വരെ ഇവര്‍ ഓരോരുത്തരില്‍നിന്നും ഈടാക്കുന്നുണ്ട്. ചിലര്‍ വിസ ഫീസിനെന്നു മാത്രം പറഞ്ഞ് പണം വാങ്ങുമ്പോള്‍, മറ്റു ചിലര്‍ വിമാന ടിക്കറ്റും എയര്‍പോര്‍ട്ട് ട്രാന്‍സ്ഫറും ഒരു മാസത്തെ താമസസൗകര്യവും കൂടി ഇതില്‍ ഉള്‍പ്പെടുമെന്നു പറയും.
ഇന്ത്യയില്‍ നിന്നുള്ള ഈ ഇമിഗ്രേഷന്‍ ഏജന്‍റിന് മിക്കപ്പോഴും ബ്രിട്ടനിലുള്ള ഒരു ഏജന്‍റുമായോ റിക്രൂട്ട്മെന്‍റ് കമ്പനിയുമായോ ഇടപാടുണ്ടാകും. ഉദ്യോഗാര്‍ഥിക്ക് ഇവര്‍ ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കും. ഏതെങ്കിലും കെയര്‍ ഹോം, അല്ലെങ്കില്‍ ഏജന്‍സി അവരെ സ്പോണ്‍സര്‍ ചെയ്തതിന്‍റെ രേഖയായിരിക്കും അത്. തൊഴിലുടമയുടെയും ജോലി ചെയ്യേണ്ട സമയത്തിന്‍റെയുമെല്ലാം വിശദാംശങ്ങള്‍ അതിലുണ്ടാകും.
ബ്രിട്ടനിലെത്തുമ്പോഴാണ് കഥ മാറുന്നത്. പറ്റിക്കപ്പെടുന്ന പലര്‍ക്കും പ്രതീക്ഷിച്ച ജോലിയായിരിക്കില്ല കിട്ടുന്നത്, ചിലപ്പോള്‍ ജോലി തന്നെ ഉണ്ടാവണമെന്നില്ല. ജോലി കിട്ടണമെങ്കില്‍ സ്വന്തമായി വാഹനം വേണമെന്നും, താമസിക്കാന്‍ വീട് വാടകയ്ക്കെടുക്കണമെന്നുമെല്ലാം പുതിയ ഉപാധികള്‍ വരും ചിലപ്പോള്‍. ഇത്രയും പണം മുടക്കി ബ്രിട്ടനിലെത്തിക്കഴിഞ്ഞ്, ജോലിയില്ലെന്നോ, അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടെന്നോ ഒക്കെ കേട്ടവരും കുറവല്ല. കെയര്‍ കമ്പനിയില്‍ തന്നെ ജോലി ചെയ്യാം, പക്ഷേ, ക്ളീനറായോ ൈ്രഡവറായോ മാത്രമേ പറ്റൂ എന്നു കേട്ടവരുമുണ്ട്.
ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസ തട്ടിപ്പ് കാരണം നൂറുകണക്കിന് വിദേശ കുടിയേറ്റക്കാരണ് ബ്രിട്ടനില്‍ കുടുങ്ങിപ്പോയിരിക്കുന്നതെന്ന് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ഗാര്‍ഡിയന്‍ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഷിന്‍റോ സെബാസ്ററ്യന് അഖില്‍ ജെന്നി കൊടുത്തത് പതിനഞ്ച് ലക്ഷം രൂപയാണ്. സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് 23,000 രൂപയും വിസയ്ക്ക് ഏകദേശം 50,000 രൂപയും മാത്രമാണ് ചെലവ്. ബാക്കി തുക വിമാന ടിക്കറ്റിനും എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രയ്ക്കും ഒരു മാസത്തെ താമസ സൗകര്യത്തിനും എന്നാണ് ധരിപ്പിച്ചിരുന്നത്. അങ്ങനെയാണ് പെങ്ങളുടെ വിവാഹത്തിനു മാറ്റിവച്ചിരുന്ന കുടുംബ വസ്തു വിറ്റ് അഖില്‍ ബ്രിട്ടനിലേക്കു വിമാനം കയറുന്നത്.
ഷിന്‍റോ സെബാസ്ററ്യന് ബ്രിട്ടനുള്ള ഇടപാട് ലണ്ടന്‍ റേഡിയന്‍റ് ഗ്രൂപ്പ് എന്ന കമ്പനിയുമായി ആയിരുന്നു. യൂസഫ് ബദറുദ്ദീന്‍ എന്നയാള്‍ നടത്തുന്ന സ്ഥാപനം സ്വയം വിശേഷിപ്പിക്കുന്നത് റിക്രൂട്ട്മെന്‍റ് കമ്പനി എന്നാണ്. ഷെഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളെയിംലിലി എന്ന കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഷിന്‍റോ നല്‍കി. ആഴ്ചയില്‍ 37.5 മണിക്കൂര്‍ ജോലിയും പ്രതിവര്‍ഷം ഇരുപതു ലക്ഷത്തോളം രൂപയ്ക്കു തുല്യമായ ശമ്പളവുമായിരുന്നു വാഗ്ദാനം. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിസയും കിട്ടി.
എന്നാല്‍, വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുന്നതായിരുന്നു അഖിലിന്‍റെ അനുഭവം. വിമാന ടിക്കറ്റിനു പണം നല്‍കണമെന്നായി ആദ്യം, പിന്നെ താമസസൗകര്യത്തിന്, അതിനു ശേഷം മാഞ്ചസ്ററര്‍ വിമാനത്താവളത്തില്‍ നിന്നു ഷെഫീല്‍ഡിലേക്കുള്ള ടാക്സി ചാര്‍ജ് വരെ ഈടാക്കി. ഒടുവില്‍ ഷെഫീല്‍ഡിലെത്തിയപ്പോള്‍ ഫ്ളെയിംലിലിയില്‍ ജോലിയുമില്ല!
തനിക്കുള്ള കരാറൊന്നും ഇവിടെയില്ലെന്നാണ് കമ്പനിയുടെ ഡയറക്റ്റര്‍ അഖിലിനോടു പറഞ്ഞത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, അഖിലിന് ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനമില്ലെന്നും, മതിയായ വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലെന്നുമായി. ദീര്‍ഘമായ തര്‍ക്കത്തിനൊടുവില്‍ ജോലി കിട്ടി, കെയര്‍ വര്‍ക്കറായല്ല, ക്ളീനറായി; അതും പ്രതിദിനം രണ്ടോ മൂന്നോ മണിക്കൂര്‍ വീതം. മണിക്കൂറിന് 11 പൗണ്ട് ആയിരുന്നു ശമ്പളം.
അഖില്‍ ഇപ്പോഴും ഷെഫീല്‍ഡില്‍ തന്നെയുണ്ട്, മറ്റൊരു മലയാളി കുടിയേറ്റക്കാരനായ ജിയോ അമ്പൂക്കനും കുടുംബത്തിനുമൊപ്പം താമസിക്കുന്നു.
ഫ്ളെയിംലിലിയില്‍ തന്നെ ചിലപ്പോള്‍ ൈ്രഡവറുടെ ജോലിയും ചെയ്തിരുന്നു അഖില്‍. പക്ഷേ, രണ്ടു മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഇമെയില്‍ സന്ദേശം വന്നതോടെ അതും കഴിഞ്ഞു.
അഖിലിന് അഭയം നല്‍കിയിരിക്കുന്ന ജിയോയ്ക്കും സമാന അനുഭവമാണ് പറയാനുള്ളത്. നേരത്തെ പറഞ്ഞ ബദറുദ്ദീന്‍ തന്നെ ഡയറക്റ്ററായ ബ്രിട്ടിഷ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രണ്ടു ലക്ഷം രൂപയാണ് ഇമിഗ്രേഷന്‍ ഫീസ് എന്ന പേരില്‍ ജിയോ നല്‍കിയത്. ഫ്ളെയിംലിലി തന്നെയായിരുന്നു സ്പോണ്‍സര്‍. കെയര്‍ വിസയിലാണ് വന്നത്. എത്തിയപ്പോള്‍ പറയുന്നത് ജോലി ഇല്ലെന്നു തന്നെ. കിട്ടിയത് ൈ്രഡവറുടെ ജോലി. മറ്റു കെയര്‍ ജോലിക്കാരെ അവരവരുടെ ജോലി സ്ഥലങ്ങളില്‍ എത്തിക്കണം, ദിവസേന 80 പൗണ്ട് കിട്ടും. വരുന്നവരില്‍ നിന്ന് വിമാന ടിക്കറ്റിനും താമസ സൗകര്യത്തിനുമെല്ലാം മുന്‍കൂര്‍ പണം ഈടാക്കുന്ന കാര്യമൊന്നും തനിക്കറിയില്ലെന്നാണ് ജിയോയോടു ബദറുദ്ദീന്‍ പറഞ്ഞത്.
ഇല്ലാത്ത തൊഴില്‍ അവസരത്തിന് സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ബ്രിട്ടനില്‍ നിയമവിരുദ്ധമാണ്. സ്ഥാപനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും ഇതുമതി. ഫ്ളെയിംലിലിയുടെ കാര്യത്തില്‍ അഖില്‍ ഉള്‍പ്പെടെ വിവിധ കുടിയേറ്റക്കാര്‍ ഇതിനകം ബ്രിട്ടനിലെ ഹോം ഓഫീസിനു റിപ്പോര്‍ട്ട് ചെയ്തിട്ടും അവരുടെ ലൈസന്‍സിന് ഒന്നും സംഭവിച്ചിട്ടില്ല.
മറ്റൊരു മലയാളി കുടിയേറ്റക്കാരിയയായ നിഷമോള്‍ സെബാസ്ററ്യന്‍ ഏജന്‍റിനു പതിനഞ്ച് ലക്ഷം രൂപ കൊടുത്താണ് ബ്രിട്ടനിലെത്തിയത്. വിസയ്ക്കുള്ള ചെലവെന്നാണ് ഏജന്‍റ് ധരിപ്പിച്ചിരുന്നത്. ഹോംകെയര്‍ഫസ്ററ് എന്ന കെയര്‍ സ്ഥാപനം വിസ സ്പോണ്‍സര്‍ ചെയ്തു.
എത്തിയപ്പോള്‍ പറയുന്നത്, കാറും ൈ്രഡവിങ് ലൈസന്‍സും ഉണ്ടെങ്കിലേ ജോലിയുള്ളൂ എന്നാണ്. രണ്ടു ലക്ഷം രൂപയ്ക്കു തുല്യമായ തുക കൂടി മുടക്കി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി. അപ്പോള്‍ ബിസിനസ് ഇന്‍ഷുറന്‍സിന് രണ്ടു ലക്ഷം കൂടി വേണമെന്നായി കമ്പനി.
ബ്രിട്ടനിലെത്തി രണ്ടു മാസം കഴിഞ്ഞാണ് നിഷയ്ക്ക് ജോലി ചെയ്യാനായത്. പക്ഷേ, വാഗ്ദാനം ചെയ്തിരുന്ന 39 മണിക്കൂറിനു പകരം ആഴ്ചയില്‍ 90 മണിക്കൂര്‍ വരെയൊക്കെയായി ജോലി. മാസം 1,700 പൗണ്ടും കൊടുക്കും, അതായത് മണിക്കൂറിന് ശരാശരി നാല് പൗണ്ട് മാത്രം! ബ്രിട്ടനില്‍ നിലവിലുള്ള മിനിമം വേതനത്തിന്‍റെ പകുതി പോലുമില്ല ഇത്.
കഴിഞ്ഞ ജൂലൈയില്‍ കമ്പനിയില്‍നിന്ന് നിഷയ്ക്ക് ലഭിച്ച നിര്‍ദേശം നാലാഴ്ച ശമ്പളമില്ലാത്ത അവധിയില്‍ പോകാനാണ്. എന്തായാലും നിഷയ്ക്ക് ഇതിനിടെ നിയമപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തില്‍ നിയമപരമായ ജോലി കിട്ടി. എന്നാല്‍, മറ്റു പലര്‍ക്കും അത്ര ഭാഗ്യമുണ്ടായില്ല.
ഹോംകെയര്‍ഫസ്ററിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ ബ്രിട്ടനില്‍ വന്ന 12 പേരുമായി ഗാര്‍ഡിയന്‍ പ്രതിനിധികള്‍ സംസാരിച്ചു. സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിന്‍റെയും അധികമായി പണം കൊടുക്കേണ്ടി വന്നതിന്‍റെയും കഥകളാണ് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. പരാതി പറഞ്ഞ ചിലര്‍ക്ക് പണം മടക്കിക്കൊടുക്കാമെന്ന വാഗ്ദാനമുണ്ടായെങ്കിലും അതും ലംഘിക്കപ്പെട്ടു.
കമ്പനിക്കെതിരേ പലരും ഹോം ഓഫീസില്‍ പരാതി നല്‍കി. ഹോംകെയര്‍ഫസ്ററിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും വൈകാതെ പുനസ്ഥാപിക്കപ്പെട്ടു. അധികൃതരുടെ അറിവോടെ തന്നെയാണ് ഇത്തരം തട്ടിപ്പുകളും ചൂഷണങ്ങളും തുടരുന്നതെന്ന സംശയമാണ് ഇതിലൊക്കെ ഉയരുന്നത്. |
|
- dated 20 Jun 2024
|
|
Comments:
Keywords: U.K. - Otta Nottathil - scam_recruitment_uk_carer_visa_malayalees U.K. - Otta Nottathil - scam_recruitment_uk_carer_visa_malayalees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|